13
Sep 2025
Mon
13 Sep 2025 Mon
rss route march

രാജസ്ഥാനിലെ ബരണില്‍ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ റൂട്ട് മാര്‍ച്ചിനെച്ചൊല്ലി സംഘര്‍ഷം. പ്യാരെ രാംജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്, കടന്നുപോകുന്നതിനിടെ അഞ്ജുമാന് സമീപമുള്ള ഒരു ആരാധനാലയത്തിന് സമീപം വച്ച് ജനക്കൂട്ടം തടയുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തിന് കാരണമായി. സ്ഥിതിഗതികള്‍ വഷളായതോടെ കൂടുതല്‍ പോലീസ് സേനയെ സ്ഥലത്തേക്ക് എത്തിച്ചു. ചിലര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്, തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏകദേശം രണ്ട് മണിക്കൂറോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നു. പിന്നീട് കനത്ത പോലീസ് സുരക്ഷയില്‍ മാര്‍ച്ച് പുനരാരംഭിച്ചു.

ALSO READ: ബിഹാറിനെ ഇളക്കിമറിച്ച് വോട്ടര്‍ അധികാര്‍ യാത്ര; സമാപനം ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമാവും

ആര്‍.എസ്.എസ് മാര്‍ച്ച് രാവിലെ 11:30-ന് പ്യാരെ രാംജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കൗസര്‍ കോളനി, മംഗ്രോള്‍ ഗേറ്റ്, ഡോള്‍ മേള ഗ്രൗണ്ട് എന്നിവിടങ്ങളിലൂടെ കടന്നുപോകാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, യാത്ര ആരംഭിച്ച് അഞ്ച് മിനിറ്റിനകം അഞ്ജുമാന് സമീപത്ത് വെച്ച് മാര്‍ച്ചിനെതിരെ എതിര്‍പ്പുയര്‍ന്നു. ഇതിന് പിന്നാലെ ഇരു സമുദായങ്ങളില്‍ നിന്നും ആളുകള്‍ തടിച്ചുകൂടി, ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം മാര്‍ച്ചുകള്‍ക്കിടെ ആരാധനാലയങ്ങള്‍ക്കെതിരേ അക്രമം നടന്നിരുന്നു. ആ സാഹചര്യത്തിലാണ് ജനക്കൂട്ടം മാര്‍ച്ചിനെതിരേ പ്രതിഷേധവുമായി എത്തിയതെന്നാണ് കരുതുന്നത്.

ഇരുവിഭാഗവും നേര്‍ക്കുനേര്‍ വന്നതോടെ കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ഉടന്‍തന്നെ ഇടപെട്ടു. വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചു, കൂടാതെ കളക്ടര്‍ രോഹിതാശ്വ സിംഗ് തോമറും എസ്.പി അഭിഷേക് അന്‍ഡാസുവും ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ സ്ഥലത്തെത്തി.

കല്ലേറിനിടെ, പോലീസ് ലാത്തിച്ചാര്‍ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. പിന്നീട് മുന്‍കൂട്ടി നിശ്ചയിച്ച വഴിയിലൂടെ സമാധാനപരമായി മാര്‍ച്ച് പൂര്‍ത്തിയാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക