28
Jul 2024
Wed
28 Jul 2024 Wed
8th bridge collapsed in Bihar in last 15 days

ബിഹാറിൽ പാലങ്ങൾ പൊളിയുന്നത് തുടർക്കഥയാവുന്നു. 15 ദിവസത്തനിനിടെ എട്ടാമത്തെ പാലം ബുധനാഴ്ച നിലംപൊത്തി. സാരൻ ജില്ലയിൽ ധമാഷി നദിക്കു കുറുകെ നിർമിച്ച പാലമാണ് തകർന്നുവീണത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പാലത്തിനു സമീപം 2004ൽ നിർമിച്ച പാലമാണ് തകർന്നുവീണത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാലം കേടുപാട് കൂടാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നദിയുടെ തീരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും ഇതു പൂർത്തിയായതിനു ശേഷം തടഞ്ഞുനിർത്തിയിരുന്ന വെള്ളം പുഴയിലേക്ക് തുറന്നുവിട്ടതിനു പിന്നാലെയാണ് പാലം തകർന്നുവീണതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

പാലം തകർന്നുവീണത് നദിയോരത്ത് നിന്നിരുന്നവർ മൊബൈൽ കാമറകളിൽ പകർത്തി. പാലത്തിന്റെ തൂണുകൾക്കടിയിൽ ​ഗർത്തം രൂപപ്പെടുകയും പാലം ഇടിഞ്ഞുവീഴുകയുമായിരുന്നു. നിർമാണത്തിലിരിക്കുന്നതടക്കം നിരവധി പാലങ്ങളാണ് കഴിഞ്ഞദിവസങ്ങളിലായി സംസ്ഥാനത്ത് നിലംപൊത്തിയത്.