ബ്രിട്ടീഷ് ബീച്ചില്‍ 11,500 കുഞ്ഞുടുപ്പുകള്‍ നിരത്തി; കൊല്ലപ്പെട്ട ഗസയിലെ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യം
|
ലണ്ടന്‍: ഫലസ്തീനില്‍ നാലുമാസം പിന്നിട്ട് കടന്നാക്രമണത്തില്‍ കൊല്ലപ്പെട്ട കുരുന്നുകള്‍ക്കായി ബ്രിട്ടീഷ് ബീച്ചില്‍ കണ്ണുനിറയ്ക്കുന്ന ചടങ്ങ്. ഇസ്രായേല്‍ സൈന്യം നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയ കുരുന്നുകളെ അനുസ്മരിച്ച് ബ്രിട്ടണിലെ ബോണ്‍മൗത്ത് ബീച്ചില്‍ 11,500 സെറ്റ് കുട്ടികളുടെ വസ്ത്രങ്ങള്‍ ആണ് നിരത്തിയത്. രാഷ്ട്രീയ പ്രചാരണ ഗ്രൂപ്പായ ഡോങ്കീസിന്റെ നേതൃത്വത്തിലാണ് ബീച്ചില്‍ അഞ്ച് കിലോമീറ്ററോളം കുട്ടികളുടെ ഉടുപ്പുകള്‍ കൊണ്ട് സ്മാരകം സൃഷ്ടിച്ചത്. 80 പേരടങ്ങുന്ന സംഘം ബ്രാങ്ക്‌സം ചൈമിന് സമീപം മുതല്‍ ബോണ്‍മൗത്ത് പിയര്‍ വരെ അഞ്ച് മണിക്കൂര്‍ ചെലവഴിച്ചാണ് ഇവ നിരത്തിയത്.(bournemouth beach transformed into giant memorial for children killed by israel in gaza)
ഇതിലൂടെ നടക്കുകയാണെങ്കില്‍ കൊല്ലപ്പെട്ട കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ കടന്നുപോകാന്‍ നിങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വേണ്ടി വരും. ഇത് നമുക്കെല്ലാവര്‍ക്കും ഒരു ആഹ്വാനമായിരിക്കണം സംഘാടകനായ ജെയിംസ് സദ്രി ബോണ്‍മൗത്ത് വണ്‍ റേഡിയോയോട് പറഞ്ഞു .ഒരു ലേഖനത്തില്‍ എണ്ണം എഴുതിയോ അല്ലെങ്കില്‍ ഒരു വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞോ കൊലപാതകത്തിന്റെ ഭീകരത മനസ്സിലാകില്ല. അത് അനുഭവിക്കുകതന്നെ വേണമെന്നും അവര്‍ പറഞ്ഞു.
വസ്ത്രങ്ങള്‍ നീക്കം ചെയ്യാനും ബീച്ച് വൃത്തിയാക്കാനും പിന്നീട് ചാരിറ്റികള്‍ക്കും സെക്കന്‍ഡ് ഹാന്‍ഡ് ഷോപ്പുകള്‍ക്കും സംഭാവന ചെയ്യാനുമാണ് സംഘാടകരുടെ പദ്ധതി.
ഒക്ടോബര്‍ 7 മുതല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 11,500 ഫലസ്തീനി കുട്ടികളെയാണ് സയണിസ്റ്റുകള്‍ കൊന്നൊടുക്കിയത്. ഗസ്സയില്‍ ആകെ കൊല്ലപ്പെട്ടവവരുടെ എണ്ണം 23,000ന് അടുത്താണ്. അതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇസ്രായേല്‍ മമ്പപൂര്‍വം ആക്രമണം നടത്തുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
Israel has killed over 11,500 Palestinian children in Gaza and the West Bank since October 7th, when 36 Israeli children were killed.
It’s impossible to imagine that number. This is what it looks like. A line 5km long.
(Location: Bournemouth Beach) pic.twitter.com/lTI2RZULWR
— Led By Donkeys (@ByDonkeys) February 5, 2024


