വാഷിങ്ടണ്‍: അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഫാത്തിമ മാതാ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്റിയുടെ മകന്‍ ആനന്ദ് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇവരുടെ ഇരട്ട കുട്ടികളായ നോഹ, നാഥന്‍ (നാല്) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
|
യു.എസ് സമയം ഇന്ന് രാവിലെയാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മരിച്ചവരില്‍ രണ്ടുപേര്‍ ചെറിയ കുട്ടികളാണ്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമായതെന്ന സംശയമുണ്ട്. തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നുള്ള വാതകം ശ്വസിച്ചതാണോ കാരണമെന്ന് സംശയമാണ് ബന്ധുക്കൾ പങ്കുവയ്ക്കുന്നത്.


