22
Feb 2024
Wed
22 Feb 2024 Wed
tata nexon ev and tiago ev price reduced

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറച്ചു. നെക്‌സോണ്‍.ഇവി, ടിയാഗോ.ഇവി എന്നിവയ്ക്കാണ് വില കുറച്ചത്. നെക്‌സോണ്‍ ഇവിയുടെ വില 1.2 ലക്ഷം രൂപ വരെയും ടിയാഗോയുടെ വില 70000 രൂപ വരയുമാണ് കുറച്ചിരിക്കുന്നത്. (tata nexon ev and tiago ev price reduced)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെക്‌സോണ്‍ ഇവി മീഡിയം റേഞ്ച് വാഹനത്തിന് 14.49 ലക്ഷവും നെക്‌സോണ്‍ ലോങ് റേഞ്ച് നെക്‌സോണ് 16.99 ലക്ഷം രൂപയുമാണ് ആരംഭവില. 7.99 ലക്ഷം രൂപയിലാണ് ടിയാഗോ.ഇവിയുടെ വില തുടങ്ങുന്നത്.

ബാറ്ററി വിലയിലുണ്ടായ കുറവിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വിലയില്‍ കുറവ് അനുവദിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ബാറ്ററിയുടെ വിലയാണ് ഇലക്ട്രിക് വാഹനത്തിന്റെ ചെലവില്‍ കൂടുതലായി വരുന്നതെന്നു ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ വിവേക് ശ്രീവല്‍സ പറഞ്ഞു. ബാറ്റലി സെല്‍ വിലയില്‍ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുതല്‍ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നെക്‌സണിന്റെയും ടിയാഗോയുടെയും വിവിധ വേരിയന്റുകളുടെ പഴയ വിലയും പുതിയ വിലയും ചുവടെ.

reduced price list of tata electric vehicles

reduced price list of tata electric vehicles