01
Feb 2024
Tue
01 Feb 2024 Tue
bride to be dies during smile designing surgery

സ്‌മൈല്‍ ഡിസൈനിങ് ശസ്ത്രക്രിയയ്ക്കിടെ പ്രതിശ്രുതവരന്‍ മരിച്ചു. ഹൈദരാബാദിലാണ് സംഭവം. 28കാരനായ ലക്ഷ്മി നാരായണ വിഞ്ചം ആണ് മരിച്ചത്. വിവാഹത്തിന്റെ മുന്നോടിയായിട്ടായിരുന്നു യുവാവ് ചികില്‍സയ്ക്കു വിധേയനായത്.(groom to be dies during smile designing surgery)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരി 16നായിരുന്നു യുവാവ് സ്‌മൈല്‍ ഡിസൈനിങ്(നിരതെറ്റിയ പല്ലുകള്‍ ശരിയാക്കുന്ന ചികില്‍സ)ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ എഫ്എംഎസ് ഇന്റര്‍നാഷനല്‍ ദന്തല്‍ ക്ലിനിക്കിലായിരുന്നു ചികില്‍സ.

ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയുടെ ഡോസ് കൂടിയതാണ് മകന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ലക്ഷ്മി നാരായണയുടെ പിതാവ് രാമലു കുറ്റപ്പെടുത്തി. ശസ്ത്രക്രിയ്ക്കിടെ ലക്ഷ്മണ അബോധാവസ്ഥയിലാവുകയും ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് താന്‍ ക്ലിനിക്കിലെത്തുകയും മകനെ സമീപ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മകന്റെ മരണം സംഭവിച്ചിരുന്നുവെന്ന് രാമലു പറയുന്നു.

ശസ്ത്രക്രിയയെക്കുറിച്ച് മകന്‍ തങ്ങളോടു വെളിപ്പെടുത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാരാണ് ലക്ഷ്മിയുടെ മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ദന്തല്‍ ക്ലിനിക്കിനെതിരേ കേസെടുത്തു.