30
Feb 2024
Sat
30 Feb 2024 Sat

ഇംഫാല്‍: വംശീയ കലാപം നിലച്ചിട്ടില്ലാത്ത മണിപ്പൂര്രിലെ ഇംഫാലിൽ സര്‍വകലാശാല ക്യാമ്പസിനുള്ളിലുണ്ടാ സ്‌ഫോടനത്തില്‍ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഒയിനം കെനെജി (24) ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സലാം മൈക്കിള്‍ (24) ചികിത്സയിലാണ്. സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി 9.25 ഓടെ ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍(എഎംഎസ്യു) ഓഫീസിന് മുന്നിലായിരുന്നു സ്‌ഫോടനം. എഎംഎസ്യു ഓഫീസിന്റെ കിഴക്ക് ഭാഗത്താണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരില്‍ ഒരാളാണ് മരിച്ചത്.
സംഭവത്തിന് പിന്നിൽ ആരെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.