25
Feb 2024
Wed
25 Feb 2024 Wed

കൊച്ചി: എറണാകുളം പള്ളുരുത്തി കച്ചേരിപ്പടിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൽ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി എട്ടേമുക്കാലോടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഏലൂർ സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. ഫാജിസ് , അച്ചു എന്നിവരാണ് പൊലീസ് പിടിയിലായത്. ചെല്ലാനം കണ്ടക്കടവ് ഭാഗത്തു നിന്നാണ് ഫാജിസ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ ലഹരി ഇടപാടുകളടക്കം നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കുഴഞ്ഞുവീണ ലാൽജു ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് മരിച്ചു. കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജി ആശുപത്രിയിൽ ചികിൽസയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാൽജുവിനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ലാൽജു മരിച്ചു. പരിക്കേറ്റ ജോജിയുടെ നില ​ഗുരുതരമാണ്.

2021-ൽ കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ലാൽജു. ബന്ധുവീട്ടിൽ നിന്നാണ് ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.