14
Jun 2026
Thu
14 Jun 2026 Thu
liqour in water bottle

കോഴിക്കോട് താമരശ്ശേരിയില്‍ സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ മദ്യം കണ്ടെത്തി. വാട്ടര്‍ ബോട്ടിലിലാക്കി മദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരന്‍ പിടിയില്‍. സ്‌കൂളിലെ ബാഗ് പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്. സഹപാഠി നല്‍കിയതാണെന്നായിരുന്നു വിദ്യാര്‍ത്ഥി മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ചന്‍ വാറ്റിയ ചാരായമാണ് സ്‌കൂളില്‍ എത്തിച്ചതെന്ന് വ്യക്തമായത്. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് 28 ലിറ്റര്‍ ചാരായം പൊലീസ് പിടിച്ചെടുത്തു. രണ്ടാനച്ചന്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ മദ്യം ഉപയോഗിക്കുന്നതായി അധ്യാപകര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിദ്യാര്‍ഥികളുടെ ബാഗ് പരിശോധിച്ചത്. ഇതിലാണ് ചാരായം പിടികൂടിയത്. തുടര്‍ന്ന് താമരശ്ശേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വിദ്യാര്‍ഥിയെ ചോദ്യം ചെയ്തു. രണ്ടാനച്ചന്‍ വാറ്റാറുണ്ടെന്നും സഹായത്തിന് തന്നെ വിളിക്കാറുണ്ടെന്നും വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. പിന്നാലെയാണ് വീട്ടില്‍ പൊലീസ് പരിശോധന നടത്തി, ചാക്കില്‍ കെട്ടിവെച്ച നിലയില്‍ 28 ലിറ്റര്‍ ചാരായം പിടികൂടിയത്. 56 കുപ്പികളാണ് കണ്ടെത്തിയത്. രണ്ട് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

10th class student arrested for bringing arrack to school in Kozhikode

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക