24
Jun 2026
Wed
24 Jun 2026 Wed
Biswanath Sinha chief secretary

ബിശ്വനാഥ് സിന്‍ഹയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിലവില്‍ ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറിയാണ്. 2023ലാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിന്‍ഹയ്ക്ക് 2028 വരെ സര്‍വീസ് ബാക്കിയുണ്ട്. സിവില്‍ സര്‍വീസ് ചട്ടങ്ങളും സീനിയോറിറ്റിയും പൂര്‍ണ്ണമായും പാലിച്ചാണ് മന്ത്രിസഭ നിയമനം നടത്തിയിരിക്കുന്നത്.

ഡെപ്യൂട്ടേഷനിലുള്ള മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ വരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടുതല്‍ സര്‍വീസ് ഉള്ള മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പുതിയ ചീഫ് സെക്രട്ടറി വിരമിച്ച ശേഷം അവസരം ലഭിക്കുമെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്.

അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും അഴിമതി ആരോപണങ്ങളിലും മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇന്ന് നിയമസഭയില്‍ വിശദീകരണം നല്‍കിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ബജറ്റിന്റെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലാകും മുഖ്യമന്ത്രി വിശദീകരണം നല്‍കുക.

Biswanath Sinha, new Kerala Chief Secretary