08
Feb 2024
Wed
08 Feb 2024 Wed
Kerala, which started the camp first, will be the first to implement the CAA

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ, അതിന് മുന്നോടിയായി വിവാദമായ പൗരത്വനിയമ ഭേദഗതി (സി.എ.എ) നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം ആദ്യവാരമോ രണ്ടാംവാരമോ ആകും പൊതുതെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക. അതോടെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനാല്‍ അതിന് മുമ്പായി സി.എ.എ ചട്ടം രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന വിധത്തിലുള്ള നിയമം 2019 ഡിസംബറിലാണ് പാര്‍ലമെന്റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവില്‍ വന്നുവെങ്കിലും ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പിന് മുമ്പ്, സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം ആദ്യം പറഞ്ഞിരുന്നു. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്.

മതം നോക്കി പൗരത്വം കൊടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിരുന്നു. കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക