03
Feb 2024
Thu
03 Feb 2024 Thu
verdict over murder of riyas moulavi postponed after judge on leave

കാസര്‍കോട് ചൂരിയിലെ മസ്ജിദിലെ കിടപ്പുമുറിയില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്തുകൊന്ന കേസില്‍ വിധി പറയുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റി. ചൂരിയിലെ മദ്‌റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി(27)യെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയിലെ കിടപ്പുമുറിയില്‍ കയറി അകാരണമായി കഴുത്തറുത്തുകൊന്നത്. കേസില്‍ ഇന്ന് വിധി പറയേണ്ട കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണന്‍ അവധിയിലായതിനാലാണ് വിധി പ്രസ്താവം മാര്‍ച്ച് ഏഴിലേക്ക് നീട്ടിയത്.(verdict over murder of riyas moulavi postponed after judge on leave )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ അറസ്റ്റിലായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവര്‍ ഏഴ് വര്‍ഷമായി ജയിലിലാണ്. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്.

ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക