03
Aug 2026
Mon
03 Aug 2026 Mon
uae travel

ദുബായ്: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ ബാഗ് പായ്ക്ക് ചെയ്യുന്നതിന് മുമ്പ് നിരോധിതവും നിയന്ത്രിതവുമായ വസ്തുക്കളുടെ പട്ടിക പരിശോധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഇ-സിഗരറ്റുകൾ, വേപ്പുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഡ്രോണുകൾ തുടങ്ങി നിരവധി വസ്തുക്കൾക്ക് യുഎഇയിലും വിമാന കമ്പനികളിലും കർശന നിയന്ത്രണങ്ങളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വേനലവധിക്ക് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളും സന്ദർശകരും നാട്ടിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നത് പതിവാണ്. എന്നാൽ ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ചില വസ്തുക്കൾക്ക് പൂർണ നിരോധനവും ചിലതിന് നിയന്ത്രണവും നിലവിലുണ്ട്.

വിമാനയാത്രയിൽ നിയന്ത്രണമുള്ള ഭക്ഷ്യവസ്തുക്കൾ

  • കൊപ്ര (ഉണക്ക തേങ്ങ) – പൂർണമായും നിരോധിച്ചിരിക്കുന്നു.
  • ഉണക്ക തേങ്ങ ചിരകിയത് – പൂർണമായും നിരോധിച്ചിരിക്കുന്നു.
  • പൊടിരൂപത്തിലുള്ള എല്ലാ മസാലപ്പൊടികളും (മുളകുപൊടി ഉൾപ്പെടെ) – ഹാൻഡ് ബാഗേജിൽ അനുവദിക്കില്ല; ചെക്ക്-ഇൻ ബാഗേജിൽ അനുവദിക്കും.
  • മുഴുവൻ തേങ്ങ – ഹാൻഡ് ബാഗേജിൽ അനുവദിക്കില്ല; ചെക്ക്-ഇൻ ബാഗേജിൽ അനുവദിക്കും.
  • പച്ച തേങ്ങ ചിരകിയത് – ഹാൻഡ് ബാഗേജിലും ചെക്ക്-ഇൻ ബാഗേജിലും അനുവദിക്കും.
  • നെയ്യ്, പാചകഎണ്ണ – ഇരുവിധ ബാഗേജിലും അനുവദിക്കും. എന്നാൽ ചെക്ക്-ഇൻ ബാഗേജിൽ ഒരു യാത്രക്കാരന് പരമാവധി 5 കിലോഗ്രാം/ലിറ്റർ മാത്രമേ അനുവദിക്കൂ.
  • അച്ചാർ – ഹാൻഡ് ബാഗേജിലും ചെക്ക്-ഇൻ ബാഗേജിലും അനുവദിക്കും. എന്നാൽ മുളക് അച്ചാർ ചെക്ക്-ഇൻ ബാഗേജിൽ മാത്രമേ അനുവദിക്കൂ.

യുഎഇയിലേക്ക് കൊണ്ടുപോകാൻ പാടില്ലാത്ത ഭക്ഷ്യവസ്തുക്കൾ

ദുബായ് കസ്റ്റംസ് മാർഗനിർദേശങ്ങൾ പ്രകാരം വെറ്റില (പാൻ), പാകം ചെയ്ത ഭക്ഷണങ്ങൾ എന്നിവ യുഎഇയിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. വ്യക്തിപരമായ ഉപയോഗത്തിനുള്ള ചില ഭക്ഷ്യവസ്തുക്കൾ അനുവദിക്കുമെങ്കിലും അളവിലും ഇനങ്ങളിലും നിയന്ത്രണങ്ങളുണ്ട്.

മറ്റ് നിയന്ത്രിത വസ്തുക്കൾ

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാനയാത്ര ചെയ്യുന്നവർ താഴെ പറയുന്ന വസ്തുക്കളും ബാഗേജിൽ കൊണ്ടുപോകുന്നതിൽ നിയന്ത്രണമുണ്ടെന്ന് ശ്രദ്ധിക്കണം.

  • കസ്‌കസ്‌ (Poppy Seeds)
  • ക്രിക്കറ്റ് ബാറ്റ്, സ്കേറ്റ്ബോർഡ്, മീൻപിടുത്ത വടി
  • മെഷറിംഗ് ടേപ്പ്
  • കളിത്തോക്കുകളും വ്യാജ ആയുധങ്ങളും
  • വില്ലും അമ്പും
  • ആയുധങ്ങളും ആയുധങ്ങളുടെ മാതൃകകളും
  • 6 സെന്റിമീറ്ററോ അതിൽ കൂടുതലോ നീളമുള്ള കത്തികൾ
  • സ്ഫോടകവസ്തുക്കൾ, വെടിക്കോപ്പുകൾ, പടക്കങ്ങൾ

മരുന്നുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഡോക്ടർ നിർദേശിച്ച മരുന്നുകൾ കൊണ്ടുപോകുന്നവർ അവ നിയന്ത്രിത മരുന്നുകളുടെ വിഭാഗത്തിൽപ്പെടുന്നുണ്ടോ എന്ന് മുൻകൂട്ടി ഡോക്ടറോട് ഉറപ്പാക്കണം. കൂടാതെ, മരുന്നിനുള്ള ഡോക്ടറുടെ കുറിപ്പും (Prescription) കൈവശം കരുതണം.

നിയന്ത്രിത വിഭാഗത്തിൽപ്പെടാത്ത കുറിപ്പടി മരുന്നുകൾക്കും സാധാരണ ഓവർ-ദി-കൗണ്ടർ (OTC) മരുന്നുകൾക്കും യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ (MoHAP) മുൻകൂർ അനുമതി സാധാരണയായി ആവശ്യമില്ല.

ലഹരിമരുന്നുകൾക്ക് കർശന വിലക്ക്

ലഹരിമരുന്നുകളോ മാനസികാവസ്ഥയെ ബാധിക്കുന്ന നിയന്ത്രിത മരുന്നുകളോ ആവശ്യമായ ഔദ്യോഗിക അനുമതിയില്ലാതെ യുഎഇയിലേക്ക് കൊണ്ടുപോകാൻ പാടില്ല. ഇത്തരത്തിലുള്ള മരുന്നുകൾക്ക് യുഎഇയിൽ കർശന നിയമങ്ങളാണ് നിലവിലുള്ളത്. അതിനാൽ യാത്രയ്ക്ക് മുമ്പ് സമീപത്തെ യുഎഇ എംബസിയിലോ കോൺസുലേറ്റിലോ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ അധികൃതർ നിർദേശിക്കുന്നു.

Tags:
UAE, Dubai, India to UAE, UAE Travel, UAE Travel Rules, UAE Baggage Rules, India Travel, Indian Expats, Dubai Customs, BCAS, Food Restrictions, Banned Food Items, UAE Airport, Carry On Baggage, Checked Baggage, Medicines, UAE Medication Rules, Travel Advisory, Gulf News, UAE News, NRI, Indian Travellers, Power Bank Rules, Travel Guidelines, Dubai Airport

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക