16
Aug 2026
Sat
16 Aug 2026 Sat
Mammootty and wife visits Cochin Haneefa s new house

അന്തരിച്ച നടനും സംവിധായകനുമായ കൊച്ചിന്‍ ഹനീഫയുടെ പുതിയ വീട് സന്ദര്‍ശിച്ച് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. കൊച്ചിന്‍ ഹനീഫ മരിച്ച് 16 വര്‍ഷത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ തന്നെ സമ്പാദ്യം ഉപയോഗിച്ച് കൊച്ചി വെണ്ണലയില്‍ പുതിയ വീട് യാഥാര്‍ഥ്യമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ് നടന്നത്. കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫാസിലയുമായും മക്കളുമായും ദീര്‍ഘനേരം ചെലവിട്ട മമ്മൂട്ടി വീട് നടന്നു കണ്ടു. കൊച്ചിന്‍ ഹനീഫയുടെ മക്കള്‍ക്കൊപ്പം നിന്ന് ചിത്രങ്ങളും എടുത്ത ശേഷമാണ് താരവും ഭാര്യയും മടങ്ങിയത്.

വാല്‍സല്യത്തിന്റെ സെറ്റില്‍ മമ്മൂട്ടിയും സംവിധായകന്‍ കൊച്ചിന്‍ ഹനീഫും

മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയും തമ്മില്‍ വലിയ ആത്മബന്ധമുണ്ടായിരുന്നു. കൊച്ചിന്‍ ഹനീഫ ചെയ്ത കുടുംബചിത്രമായ വാല്‍സല്യത്തില്‍ കേന്ദ്രകഥാപാത്രം ചെയ്തത് മമ്മൂട്ടിയായിരുന്നു. കൊച്ചിന്‍ ഹനീഫയുടെ നിര്യാണവേളയില്‍ മമ്മൂട്ടി പൊട്ടിക്കരഞ്ഞിരുന്നു.

ALSO READ: കൊണ്ടോട്ടിയില്‍ നാലുവയസ്സുകാരന്‍ തോട്ടില്‍ വീണു മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക