31
Aug 2026
Sat
31 Aug 2026 Sat
crocodile found inside bathroom

നായയുടെ കുര കേട്ടെത്തിയ വീട്ടുകാര്‍ കണ്ടത് കുളിമുറിക്കുള്ളില്‍ മുതലയെ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ബാലാഭായ ചൗഹാന്റെ വീട്ടിലാണ് സംഭവം. നായകളുടെ തുടര്‍ച്ചയായ കുര കേട്ട് ബാലാഭായി ചൗഹാന്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുറത്തെ കുളിമുറിക്കുള്ളില്‍ ഏഴടി നീളമുള്ള മുതലയെ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ വിവരം വനംവകുപ്പിനെ അറിയിക്കുകയും ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ഉദ്യോഗസ്ഥരും വന്യജീവി റെസ്‌ക്യൂ ഫൗണ്ടേഷനിലെ വളണ്ടിയര്‍മാരും ചേര്‍ന്ന് മുതലയെ പിടികൂടി കൊണ്ടുപോവുകയും ചെയ്തു.

ALSO READ: 17 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഉമര്‍ അബ്ദുല്ലയ്ക്ക് വിവാഹമോചനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക