കടുവ സെന്‍സസിനിടെ വനപാലകനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമബംഗാളിലെ ബുക്‌സ കടുവ സംരക്ഷണകേന്ദ്രത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഫോറസ്റ്റ് ഗാര്‍ഡായ അലി മിയാന്‍(57)ആണ് കൊല്ലപ്പെട്ടത്.(elephant kills forest guard during tiger census)
|
ഇന്ത്യന്‍ വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ക്കൊപ്പമാണ് വനപാലക സംഘം കടുവ സംരക്ഷണ സങ്കേതത്തിലെത്തിയത്. സെന്‍സസിനിടെ കാട്ടാന കുതിച്ചെത്തുകയായിരുന്നു. വെടിവച്ച് ആനയെ ഭയപ്പെടുത്താനുള്ള ശ്രമത്തിനിടെ അലി മിയാനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് ഫോറസ്റ്റ് ഗാര്‍ഡുകള്‍ ഓടിരക്ഷപ്പെട്ടു.
അലി മിയാന്റെ മൃതദേഹവുമായി എത്തിയ ഔദ്യോഗിക വാഹനം നാട്ടുകാര്‍ ആക്രമിച്ചു. ജയന്തി റേഞ്ച് ഓഫിസിനു ഒരു കൂട്ടമാളുകള്‍ തീയിടുകയും ചെയ്തു. കൂടുതല്‍ പൊലീസെത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. അലി മിയാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ഡപ്യൂട്ടി ഫീല്‍ഡ് ഡയറക്ടര്‍ ദെബാസിസി ശര്‍മ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





