30
Mar 2024
Mon
30 Mar 2024 Mon

പട്ടാമ്പി നേര്‍ച്ചയ്‌ക്കെത്തിയ ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടി; ആഘോഷത്തിനെത്തിയ ജനങ്ങള്‍ ചേരിതിരിഞ്ഞ് അടിയും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയില്‍ നിന്ന് ഇറങ്ങിയോടി. പട്ടാമ്പിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകര്‍ത്തു.

പാലക്കാട് ആനമുറിയില്‍ എത്തിയപ്പോള്‍ പാപ്പാന്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തിയ ആ സമയത്താണ് ആന ലോറിയില്‍ നിന്ന് ഇറങ്ങി ഓടിയത്. പോയ വഴിയില്‍ രണ്ട് വളര്‍ത്തുമൃഗങ്ങളേയും ചവിട്ടി വീഴ്ത്തി. പുഴയോടു ചേര്‍ന്ന് ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ തളയ്ക്കാന്‍ ശ്രമം തുടങ്ങി. പൊലീസും വനപാലകരും അഗ്‌നിശമന സേവന

അതേസമയം, നേര്‍ച്ച ആഘോഷത്തിനിടെ സംഘര്‍ഷവുമുണ്ടായി. ഇന്നലെ രാത്രി നേര്‍ച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ പത്തുപേര്‍ക്കു പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി. സംഘര്‍ഷം നിയന്ത്രിക്കാന്‍ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്.

elephant got out the lorry ran away one kicked