17
Mar 2024
Tue
17 Mar 2024 Tue
culcutta highcourt judge resigned to join bjp

ബിജെപിയില്‍ ചേരാനായി കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി രാജിവച്ചു. ജസ്റ്റിസ് അഭിജിത് ഗംഗോപധ്യായ് ആണ് പദവി രാജിവച്ച് ബിജെപിയില്‍ ചേരുന്നത്. മാര്‍ച്ച് 7ന് ഉച്ചകഴിഞ്ഞ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്ന് അഭിജിത് ഗംഗോപധ്യായ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കഠിനാധ്വാനിയായ മനുഷ്യനാണെന്ന് അഭിജിത് പ്രശംസിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മോശം ഭരണമാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നെ പ്രചോദിപ്പിച്ചതെന്നും അഭിജിത് ഗംഗോപധ്യായ് പറയുന്നു.(culcutta highcourt judge resigned to join bjp)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഴിമതിയാണ് തൃണമൂല്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കഠിനാധ്വാനിയായ മനുഷ്യനാണ്. അദ്ദേഹം രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാണ് ശ്രമിക്കുന്നത്. താന്‍ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നയാളാണ്. സിപിഐഎമ്മിന് അതൊന്നുമില്ല. കോണ്‍ഗ്രസാവട്ടെ ഒരു കുടുംബത്തിന്റെ മാത്രമാണെന്നും അഭിജിത് പറഞ്ഞു. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന്റഎ ശക്തികേന്ദ്രമായ തംലുക് മണ്ഡലത്തില്‍ നിന്ന് അഭിജിത് ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക