30
Mar 2024
Fri
30 Mar 2024 Fri
14 children suffer electric shock during shivratri procsession

രാജസ്ഥാനിലെ കോട്ടയില്‍ ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഗുരുതരമായ കുട്ടികളില്‍ ഒരാള്‍ക്ക് 100 ശതമാനം പൊള്ളലേറ്റതായി ആരോഗ്യമന്ത്രി ഹീരാലാല്‍ നഗര്‍ പറഞ്ഞു. വാഹനം അലങ്കരിക്കുന്നതിന്റെ ഭാഗമായി ഘടിപ്പിച്ചിരുന്ന ഇരുമ്പുകമ്പി ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടകാരണം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>