സ്‌കൂളില്‍ കളിക്കുന്നതിനിടെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
|
ഹാന്‍സ് വാഹിനി സ്‌കൂള്‍ വിദ്യാര്‍ഥിയായ ചന്ദ്രകാന്ത്(8)ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം കൂട്ടുകാര്‍ക്കൊപ്പം മൈതാനത്ത് ഓടിക്കളിക്കുന്നതിനിടെ ചന്ദ്രകാന്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





