യുഎഇയിലുടനീളം കഴിഞ്ഞദിവസം പെയ്ത അതിശക്തമായ മഴയില്‍ നിരവധി കെട്ടിടങ്ങളിലെ ലിഫ്റ്റുകള്‍ പണിമുടക്കി. ഇതോടെ ബഹുനിലക്കെട്ടിടങ്ങളിലെ താമസക്കാര്‍ ദിനേന രണ്ടായിരത്തിലേറെ പടികള്‍ നടന്നുകയറേണ്ട ഗതികേടിലാണ്.(uae residents climbs 2000 stairs daily after lifts stops working after rain)
|
ഷാര്‍ജയിലെ കിങ് ഫൈസല്‍ സ്ട്രീറ്റിലെ ന്യു സുബൈദി ബില്‍ഡിങ്ങിലെ താമസക്കാരനായ പ്രവാസി രാവിലെ ജോലിക്കു പോവുകയും ഉച്ചയോടെ തിരിച്ചെത്തുകയും വൈകീട്ട് വീണ്ടും ജോലിക്കു പോവുകയും രാത്രിയോടെ തിരികെ വരികയും ചെയ്യുന്നുണ്ട്. ഓരോ തവണയും 350ലേറെ പടികളാണ് ലിഫ്റ്റ് ഇല്ലാത്തതിനാല്‍ ഇറങ്ങുകയും കയറുകയും ചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം പറയുന്നു. ബേസ്‌മെന്റിലെ വെള്ളക്കെട്ട് നീക്കി ലിഫ്റ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള ശ്രമം അധികൃതര്‍ തുടരുന്നുണ്ടെന്നും അതുവരെ ഈ കയറിയിറക്കം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴ കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും ഷാര്‍ജയിലെ അല്‍ഖാന്‍, അല്‍ മജാസ്, ജമാല്‍ അബ്ദുല്‍ നസിര്‍ സ്ട്രീറ്റ്, അല്‍ വഹ്ദ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷവും വെള്ളക്കെട്ട് തുടരുകയാണ്.





