01
Mar 2024
Tue
01 Mar 2024 Tue
mass protest in assam against caa

ഗുവാഹത്തി: പൗരത്വഭേദഗതി നിയമം നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ അസമില്‍ വന്‍ പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. 16 പാര്‍ട്ടികള്‍ ഭാഗമായ പ്രതിപക്ഷ സഖ്യമാണ് ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.(mass protest in assam against caa)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്.

ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനും 30 തദ്ദേശീയ സംഘടനകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിഎഎയുടെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഗുവാഹത്തി, ബാര്‍പെട്ട, ലഖിംപുര്‍, നല്‍ബരി, ദിബ്രുഗഡ്, തേസ്പൂര്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം.