29
Mar 2024
Mon
29 Mar 2024 Mon
model anukrithi gusain rawat quits congress

ന്യൂഡല്‍ഹി: കേന്ദ്ര ഏജന്‍സി അന്വേഷണം പേടിച്ച് ബിജെപിയിലേക്ക് ചേക്കേറുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം കൂടുന്നു. മുന്‍ ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തിന്റെ മരുമകളും മോഡലും രാഷ്ട്രീയ നേതാവുമായ അനുകൃതി ഗുസൈന്‍ റാവത്താണ് ഇത്തരത്തില്‍ കോണ്‍ഗ്രസ് വിടുന്ന ഏറ്റവും പുതിയ ആള്‍. (Model-turned-politician Anukriti Gusain quits Congress month after ED summons)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസില്‍ രാജിവച്ച അനുകൃതി അധികം വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. വനം കുംഭകോണവുമായി ബന്ധപ്പെട്ട് അനുകൃതിയോടും പിതാവ് ഹരക് സിംഗ് റാവത്തിനോടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം.

വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി വിടുകയാണെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കരണ്‍ മഹാരയ്ക്ക് അയച്ച കത്തില്‍ അനുകൃതി അറിയിച്ചത്. ഇക്കാര്യം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
Anukriti Gusain Rawat, Harak Singh Rawat

ഫെബ്രുവരിയില്‍ മുന്‍ സംസ്ഥാന വനം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരക് സിംഗ് റാവത്തിനെയും അനുകൃതിയെയും ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. 2019-ല്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലെ പക്രോ ടൈഗര്‍ റിസര്‍വ് റേഞ്ചില്‍ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയതുള്‍പ്പടെ നിയമവിരുദ്ധ കേസുകളാണ് റാവത്തിനെതിരെയുള്ളത്.

നേരത്തേ ബിജെപിയിലും ബിഎസ്പിയിലും പ്രവര്‍ത്തിച്ചിട്ടുള്ള റാവത്ത് 2022 ജനുവരിയിലാണ് കോണ്‍ഗ്രസില്‍ എത്തിയത്. 2014ലെ മിസ് ഇന്ത്യ മല്‍സരത്തില്‍ നാലാം സ്ഥാനത്തെത്തിയ അനുകൃതി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിച്ച് തോറ്റിരുന്നു.