ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അപ്രതീക്ഷിത നീക്കത്തിലൂടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധിച്ച ഡല്‍ഹി മന്ത്രിമാരെയും ആംആദ്മി പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മന്ത്രിമാരായ അതീഷി, സൗരഭ് ഭരദ്വാജിനെയും നിരവധി പാര്‍ട്ടിപ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തത്.
|
വ്യാഴം രാത്രിയായിരുന്നു ഇഡി അരവിന്ദ് കെജ്രിവാളിനെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. മദ്യ നയവുമായി ബന്ധപ്പെട്ടെടുത്ത കേസിലായിരുന്നു അറസ്റ്റ്. പ്രതിഷേധം കണക്കിലെടുത്ത് ആം ആദ്മിയുടെ ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





