16
Mar 2024
Wed
16 Mar 2024 Wed

ചെന്നൈ: നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വെച്ച് താരങ്ങൾ വിവാഹിതരായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ച പല വേദികളിലും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.(Actor Siddharth and actress Aditi Rao)

വിവാഹം കഴിഞ്ഞെങ്കിലും ദമ്പതികളുടെ വിവാഹച്ചിത്രം ഇതുവരെയും പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്.

2021ല്‍ പുറത്തിറങ്ങിയ തമിഴ് തെലുങ്ക് ദ്വിഭാഷ ചിത്രമായ മഹാസമുദ്രത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതേസമയം നിരവധി സിനിമാ പരിപാടികളിലും ചടങ്ങുകളിലും ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ചിത്തയാണ് സിദ്ധാര്‍ത്ഥ് അവസാനമായി അഭിനയിച്ച ചിത്രം.

അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്. കഴിഞ്ഞ വര്‍ഷം അദിതിയുടെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മിഡിയയില്‍ സിദ്ധാര്‍ത്ഥ് ആശംസാ പോസ്റ്റ് പങ്കുവച്ചിരുന്നു.

Actor Siddharth and actress Aditi Rao got married