അബൂദബി: അബൂദബിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒന്നരക്കോടി രൂപ(ആറുലക്ഷം ദിര്‍ഹം)യുമായി കടന്ന മലയാളി പിടിയിലായി. ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസ്(38) ആണ് പിടിയിലായത്.(malayali expatriate caught by abudhabi police who stole 150 lakh rupees from lulu)
|
മാര്‍ച്ച് 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ജോലിക്കെത്താത്തിനെ തുടര്‍ന്ന് മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫിസില്‍ 6 ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തിയത്. നിയാസ് മുങ്ങിയതാണെന്ന് വ്യക്തമായതോടെ ലുലു ഗ്രൂപ്പ് അബൂദബി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്.
എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബൂദബിയില്‍ നിയാസിനൊപ്പമുണ്ടായിരുന്നു. നിയാസിന്റെ തിരോധാനത്തിനു പിന്നാലെ ഭാര്യയും കുട്ടികളും ആരോടും പറയാതെ മുങ്ങിയിരുന്നു. നിയാസിനെതിരേ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു.





