24
Apr 2024
Sat
24 Apr 2024 Sat
kuwait masked thief caught

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് വര്‍ഷത്തോളമായി പോലീസിനെ വട്ടംകറക്കിയ മോഷ്ടാവ് ഒടുവില്‍ പിടിയില്‍. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗമാണ് ഇയാളെ വലയിലാക്കിയത്. വീടുകളില്‍ കയറിയുള്ള മോഷണങ്ങള്‍ക്കു പുറമേ തുറസ്സായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ടയറുകള്‍, പവര്‍ ജനറേറ്ററുകള്‍, ക്യാമ്പുകളില്‍ നിന്നുള്ള വീട്ടുപകരണങ്ങള്‍ തുടങ്ങിയവയും ഇയാള്‍ അടിച്ചുമാറ്റിയിരുന്നു. ( thief-caught-in-kuwait )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹവല്ലിയില്‍ വെച്ചാണ് പ്രതി ഡിറ്റക്ടീവുകളുടെ വലയിലായത്. കുവൈത്തിലെ ആറ് ഗവര്‍ണറേറ്റുകളിലായി ഇയാള്‍ക്കെതിരെ 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 35 വയസ്സ് പ്രായമുള്ള പ്രതി രേഖകളൊന്നുമില്ലാതെയാണ് രാജ്യത്ത് തങ്ങുന്നത്. ഹവല്ലി, സല്‍വ പ്രദേശങ്ങളിലെ നിരവധി മോഷണങ്ങള്‍ക്കു പിന്നില്‍ താനാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.

ഹവല്ലി ഗവര്‍ണറേറ്റില്‍ വാഹന ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഉള്‍പ്പെടെ നിരന്തരം മോഷ്ടിക്കപ്പെട്ടതോടെയാണ് അന്വേഷണത്തിന് പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ രൂപീകരിച്ചത്. ഇവര്‍ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇരുട്ടിന്റെ മറവില്‍ മുഖംമൂടി ധരിച്ചെത്തുന്ന കള്ളനെ വലയിലാക്കിയത്.