കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവിൽ പീഡനത്തിരയായ അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ടനഴ്‌സ് പി ബി അനിതയ്ക്ക് പുനര്‍ നിയമനം നല്‍കാന്‍ ഡിഎഇയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കോഴിക്കോട് തന്നെയായിരിക്കും നിയമനം. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചു പിബി അനിത സമരം തുടരുന്നതിനിടെയാണ് പുനര്‍നിയമന ഉത്തരവ് വരുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിഷയത്തിൽ ഇടപെടുകയും നിയമോപദേശത്തോടെ നിയമന നടപടി ഉടന്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
അതിജീവിതയെ ആശുപത്രി ജീവനക്കാരായ അഞ്ചു പേര്‍ ഭീഷണിപ്പെടുത്തിയത് അനിതയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്ന ഡിഎംഇ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു.ഇതിനെതിരേ അനിത ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടുകയുണ്ടായി. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ അനുമതി നൽകിയില്ല. ഇതോടെ അനിത സമരം തുടങ്ങുകയായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





