16
Apr 2024
Wed
16 Apr 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024-25 വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ (കീം 2024) പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 17 വരെ സമർപ്പിക്കാം.
പത്താംക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനന തീയതി
തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ 17നകം അപ് ലോഡ് ചെയ്യുന്നവർക്ക് മറ്റ് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വരെ അവസരമുണ്ടാകും. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് KEAM 2024ന് അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ: 0471-2525300.