|
മലപ്പുറം: കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നതും സംഘ്പരിവാർ പ്രൊപ്പഗണ്ടയുമായ കേരള സ്റ്റോറി സിനിന് ഇടുക്കി അതിരൂപത പള്ളിയിൽ വച്ച് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ച വിവാദങ്ങൾക്കിടെ, കേരളത്തിൻ്റെ യഥാർത്ഥ ജീവിതം വരച്ചു കാട്ടി മഞ്ചേരിയിൽ നിന്നൊരു മത സൗഹാർദ മാതൃക.
ചെറിയ പെരുന്നാൾ ദിനത്തിൽ മഞ്ചേരി സി.എസ്.ഐ പള്ളി ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹ് അണ് സാഹോദര്യത്തിന്റെ കഥയായി മാറിയത്. നമസ്കാരത്തിനുശേഷം ഫാദർ ജോയിക്ക് ഈദ്ഗാഹ് കമ്മിറ്റി സ്നേഹോപാഹാരവും കൈമാറി.
വെറുപ്പിന്റെ കടകൾ തുറക്കുന്ന കാലത്ത് ഇതൊരു അനിവാര്യതയാണെന്ന് ഫാദർ ജോയ് മാധ്യമങ്ങളോട് പറഞ്ഞു. ഈദ്ഗാഹിനുവേണ്ടി ഒരുക്കങ്ങൾ നടത്തുന്നതിലുൾപ്പെടെ സി.എസ്.ഐ പള്ളിയുടെ ഭാഗത്തുനിന്നും പൂർണ സഹകരണമാണുണ്ടായിരുന്നു. ഇത്, പതിവ് കാഴ്ചയാണ് മഞ്ചേരിക്കാർക്ക്. പക്ഷെ, വെറുപ്പിന്റെ വിഷ വിത്തുകളുമായി ചിലർ ബോധപൂർവം നാടിനെ മലിനമാക്കാൻ ശ്രമിക്കാൻ ഈ ചേർത്ത് പിടിക്കലുകൾ ചർച്ചചെയ്യേണ്ടത് അനിവാര്യതയാണെന്ന് നാട്ടുകാർ പറഞ്ഞു.
പതിവായി ഈദ് നമസ്കാരം നടക്കുന്ന സ്കൂൾ ഗ്രൗണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചു തടസങ്ങൾ നേരിട്ടപ്പോൾ CSI പള്ളി അധികൃതർ ഈദ്ഗാഹ് കമ്മിറ്റിക്ക് അവർ ആവശ്യപ്പെടാതെ തന്നെ മുറ്റം അനുവദിക്കുക ആയിരുന്നൂ.


