14
Jun 2026
Sat
14 Jun 2026 Sat
Aditya and Sharan

പാനൂരില്‍ ആത്മഹത്യ ചെയ്ത കോളജ് അധ്യാപിക ആദിത്യ അനില്‍കുമാറിനെ (28) കാമുകന്‍ ശരണ്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ആദിത്യ അനില്‍കുമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ പന്ന്യന്നൂര്‍ മനേക്കര മാത്തന്റവിട ശരണിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശരണ്‍ മര്‍ദിച്ചതിലുള്ള മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു മാതാവ് പി.പി.ഉദയ പൊലീസിനു മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ 8ന് തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍വച്ച് ശരണ്‍ അടിച്ചുപരുക്കേല്‍പിച്ചെന്നായിരുന്നു പരാതി.

യുവതിയുടെ സൗഹൃദങ്ങളില്‍ സംശയമായതോടെ കഴിഞ്ഞ 8ന് തലശ്ശേരിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തതായി ശരണ്‍ സമ്മതിച്ചിട്ടുണ്ട്. യുവതിയെ ബന്ധുക്കള്‍ക്കിടയില്‍ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ഫോണ്‍ സന്ദേശങ്ങള്‍ അയച്ചെന്നും പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

10 മാസം മുന്‍പ് വിവാഹാലോചനയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം യുവതിയുടെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടട്ടിരുന്നില്ല. വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ വീട്ടുകാരറിയാതെയാണു സൗഹൃദത്തിലായതെന്നും ശരണ്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 14ന് ആണ് ആദിത്യയെ വള്ളങ്ങാട്ടെ വീട്ടില്‍ തൂങ്ങിയനിലയില്‍ കണ്ടത്. അമ്മയുടെ പരാതിയില്‍ പിറ്റേദിവസം പൊലീസ് കേസെടുത്തു. ചികിത്സയ്ക്കിടെ 18ന് വൈകിട്ടാണു ആദിത്യ മരിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വള്ളങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഗെസ്റ്റ് ലക്ചററായിരുന്നു ആദിത്യ. ഇന്നലെ വൈകിട്ടാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ പി.കെ.ജിതേഷ്, എസ്‌ഐമാരായ മുഹമ്മദ് സജീര്‍, മറിയ പ്രിന്‍സ്, എസ്‌ഐ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ ശരണിനെ വീട്ടില്‍നിന്ന് പിടികൂടിയത്. ശരണിനെ റിമാന്‍ഡ് ചെയ്തു.

Panoor Teacher’s Suicide: crucial CCTV footage showing the assault

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക