ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജയിലിൽ കിടക്കുകയും ചെയ്യുന്നതിനിടെ, ആംആദ്മി പാര്‍ട്ടിക്ക് വിണ്ടും തിരിച്ചടി നൽകി ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു. പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ് കുമാര്‍ രാജിവച്ചത്. ‘അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. എന്നാല് ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത്’ ആനന്ദ് പറഞ്ഞു.
|
മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും അദ്ദേഹം രാജിവച്ചു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി രാജ്കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കെജ്‌രിവാൾ അറസ്റ്റിൽ ആയതിനു പിന്നാലെ AAP എംഎൽഎമാരെ ചാക്കിലാക്കി ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ആണ് പുത്തെിയ സംഭവം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





