25
Apr 2024
Thu
25 Apr 2024 Thu
court order in riyas moulavi murder case is collusion with rss blames welfare party

കൊച്ചി: റിയാസ് മൗലവിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വെറെതുവിട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് യാത്രാ നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണിത്. മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ( kerala-high-court-accepts-kerala-govt-appeal-plea-in-riyas-maulavi-murder-case )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിചാരണ കോടതി തെളിവ് പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ പാസ്‌പോര്‍ട്ട് കെട്ടിവെക്കണമെന്നും വിചാരണ കോടതിയുടെ പരിധി വിട്ടുപോകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മൂന്ന് പ്രതികള്‍ക്കും കോടതി നോട്ടീസയച്ചു. അപ്പീല്‍ വേനലവധിക്ക് ശേഷം പരിഗണിക്കും.

റിയാസ് മൗലവി വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെവിട്ടത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധമായി മാറി ഇത്. ഇതേ തുടര്‍ന്നാണ് ധ്രുതഗതിയില്‍ അപ്പീലുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.