18
Apr 2024
Fri
18 Apr 2024 Fri
G-Pay poster

ചെന്നൈ: ബിജെപിയെയും സംഘപരിവാര ഫാഷിസത്തെയും പൊളിച്ചടുക്കുന്ന പ്രചാരണത്തില്‍ എന്നും മുന്നിലാണ് തമിഴ് മക്കള്‍. ദ്രാവിഡ രാഷ്ട്രീയം പൊടിപാറുന്ന തമിഴ് നാട്ടില്‍ ബിജെപിയെ കാലെടുത്തു വയ്ക്കാന്‍ അനുവദിക്കാത്ത രീതിയിലാണ് റാപ്പും നാടന്‍ പാട്ടും ഷോര്‍ട്ട് വീഡിയോകളും ഒക്കെ ഉള്‍പ്പെടുത്തിയുള്ള പ്രചാരണ മാമാങ്കം. ( tamilnadu election campaign G Pay poster )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതുമയാര്‍ന്ന പ്രചാരണ രീതികളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുന്ന ഡിഎംകെയാണ് തിരഞ്ഞെടുപ്പിലെ താരം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക തട്ടിപ്പുകള്‍ ജനങ്ങളിലെത്തിക്കുന്ന ഒരു പോസ്റ്ററാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായിരിക്കുന്നത്.

‘ജീ പേ’ എന്ന തലക്കെട്ടോട് കൂടിയ പോസ്റ്റര്‍ തമിഴ്നാട്ടിലെ ചുവരുകളിലാകെ നിറഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ ‘സ്‌കാന്‍ ചെയ്താല്‍ സ്‌കാം കാണാം’ (സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം) എന്നും എഴുതിയിട്ടുണ്ട്.

ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ വിവിധ അഴിമതി ആരോപണങ്ങളുള്ള വീഡിയോയിലേക്കാണ് എത്തുന്നത്. അടിസ്ഥാന സൗകര്യ പദ്ധതികളിലും ഇലക്ടറല്‍ ബോണ്ടിലും സി.എ.ജി. റിപ്പോര്‍ട്ടുകളിലും നടത്തിയ കോടികളുടെ വെട്ടിപ്പ് ബോധ്യപ്പെടുത്തുന്നതാണ് പോസ്റ്റര്‍.

വമ്പന്‍ വ്യവസായികള്‍ക്കു നല്‍കിയ വായ്പകള്‍ ബി.ജെ.പി. എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ വീഡിയോയിലുണ്ട്. ബി.ജെ.പിയെ തള്ളാനും ഇന്ത്യ സഖ്യത്തിന് പിന്തുണ അര്‍പ്പിക്കാനും വീഡിയോയില്‍ ആവശ്യപ്പെടുന്നു.

നേരത്തെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാനരീതിയില്‍ പേ.സി.എം. പോസ്റ്ററുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മുന്‍ ബിജെപി മുഖ്യമന്ത്രി പദ്ധതികള്‍ക്ക് വന്‍തുക കമ്മീഷന്‍ വാങ്ങുന്നതിന്റെ കണക്കുകളായിരുന്നു ആ പോസ്റ്ററുകളില്‍.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക