കൊച്ചി: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിംഗ് വിജയിക്കുന്നതിന് പ്രധാന കരണക്കാരൻ ബോബി ചെമ്മണ്ണൂർ അണ്. സേവ് അബ്ദുൽ റഹീം ഫണ്ടിലേക്ക് സ്വന്തം നിലക്ക് സംഭാവന ചെയ്‌ത ശേഷം ആണു ബോബി ചെമ്മണ്ണൂർ ഫണ്ട് പിരിവിന് ഇറങ്ങിയത്. കൂടാതെ അതിലേക്ക് ബോബിയുടെ അമ്മയും സംഭാവന ചെയ്തു. ഇതേക്കുറിച്ചുള്ള ബോബിയുടെ വാക്കുകൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിലെ വൈറൽ. പിരിവ് നടത്തികൊണ്ടിരിക്കെ അമ്മ വിളിച്ചപ്പോൾ, ചീത്ത പറയാൻ ആയിരിക്കും എന്നാണ് കരുതിയത് എന്നാണോ ബോചെ പറഞത്.
ഇതിൻ്റെ വീഡിയോ അദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
|
സ്നേഹം കൊണ്ട് ലോകം കീഴടക്കുക, ജാതിമതങ്ങൾക്ക് അതീതമായി ചിന്തിക്കുക എന്നതാണ് തന്റെ ആപ്തവാക്യമെന്നു പറഞ്ഞാണ് അമ്മയിൽ നിന്ന് ബോബി ചെമ്മണ്ണൂർ പണം
സ്വീകരിക്കുന്നത്. യാത്രയ്ക്കിടയിൽ അമ്മ വിളിച്ചപ്പോൾ വെയിലുകൊണ്ടു നടക്കുന്നതിന്റെ പേരിൽ ചീത്തവിളിക്കാനാകുമെന്നാണ് കരുതിയത്. നിന്നെ രക്ഷിക്കാൻ വേറെ യാത്ര നടത്തേണ്ടിവരും എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ നന്നായി ചെയ്തുവെന്ന് അമ്മ പറഞ്ഞുവെന്നും ബോബി പറയുന്നുണ്ട്.
തന്റെ കൈകൊണ്ട് പൈസകിട്ടിയാൽ പണംമുഴുവൻ തികഞ്ഞുകിട്ടുമെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇത്രയും ചെയ്ത അമ്മയ്ക്ക് ഒരുമ്മ കൊടുക്കാതെ പറ്റില്ല എന്നുപറഞ്ഞ് അമ്മയെ ചേർത്തുനിർത്തുന്നതും വീഡിയോയിൽ കാണാം. അമ്മ തരുന്നതുകൊണ്ടാണ് പൈസയായി വാങ്ങുന്നതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
തുടക്കത്തിൽ തിരുവനന്തപുരത്ത് പൈസയായാണ് സ്വീകരിച്ചിരുന്നത്. എന്നാൽ പലയിടത്തും വ്യാജപേരുകളിൽ ബക്കറ്റ് പിരിവ് ആരംഭിച്ചതോടെ പണമായി സ്വീകരിക്കുന്നതു നിർത്തി. തുടർന്ന് അബ്ദുൾ റഹിമിന്റെ ട്രസ്റ്റ് ഫണ്ടിലേക്കും ഉമ്മ പാത്തുമ്മയുടെ അക്കൗണ്ടിലേക്കും പണം അയക്കാൻ പറയുകയാണ് ചെയ്തതെന്നും ബോബി കൂട്ടിച്ചേർത്തു.
ബോചെയുടെ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് വൻ കൈയടി അണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.


