ദുബൈ: ഗള്‍ഫ് മേഖലയിലാകെ ശക്തമായ മഴ. ഏപ്രില്‍ 14 മുതല്‍ 16 വരെയാണ് മഴ കനക്കുക. യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളില്‍ സമാന്യം ഭേദപ്പെട്ട മഴ ലഭിക്കും. യുഎഇയിലും ഒമാനിലും പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ( heavy rain in gulf contries; flood alert )
|
ഗള്‍ഫിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ പാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണം. സൗദി അറേബ്യയിലെ റിയാദ്, ഹെയില്‍, ഖാസിം, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ കനത്ത ഏപ്രില്‍ 17 വരെ മഴ ലഭിക്കും. കിഴക്കന്‍ പ്രവിശ്യകളിലാകും കൂടുതല്‍ ശക്തമായ മഴയും പ്രാദേശിക പ്രളയ സാധ്യതയുമുള്ളത്.
യു.എ.ഇയില്‍ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, അല്‍ ഐന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇന്നലെ നേരിയ തോതില്‍ മഴ ലഭിച്ചു. ഇന്ന് മഴ ശക്തമാവും. ഖത്തറില്‍ ഇന്നു മുതല്‍ ആകാശം മേഘാവൃതമാകും.
ഒമാനില്‍ അഞ്ചു ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ മുന്നറിയിപ്പുണ്ട്. അല്‍ ദാഖിലിയ, അല്‍ ദാഖിറ, നോര്‍ത്ത്, സൗത്ത് ഷര്ഖിയകള്, മസ്കത്ത് ഗവര്‍ണറേറ്റുകളിലാണ് മുന്നറിയിപ്പ്. 10 മുതല്‍ 30 മില്ലീമീറ്റര്‍ വരെ മഴലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാദികള്‍ നിറഞ്ഞൊഴുകിയുള്ള പ്രളയസാധ്യതയുമുണ്ട്.


