02
Apr 2024
Tue
02 Apr 2024 Tue
3 dies including Malayalee student in Mysore in an accident

കര്‍ണാടകയിലെ മൈസൂരില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ചു കയറിയു ണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയടക്കം മൂന്നു പേര്‍ മരിച്ചു. ബൈക്ക് യാത്രികരായ മൈസൂര്‍ കെആര്‍ പേട്ട് സ്വദേശി ഉല്ലാസ് (23), തൃശൂര്‍ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജു-സവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സ്‌കൂട്ടര്‍ യാത്രികനായ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സി ജീവനക്കാരന്‍ എന്നിവരാണു മരിച്ചത്.(3 dies including Malayalee student in Mysore in an accident)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാത്രി ജയലക്ഷ്മിപുരം ജെസി റോഡില്‍ അമിത വേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉല്ലാസ് അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരിലെ അമൃത കോളജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ശിവാനി. സഹോദരങ്ങള്‍: അശ്വതി, അര്‍ജുന്‍.