02
Apr 2024
Mon
02 Apr 2024 Mon
bjp black money seized

ബെംഗളൂരു: തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബിജെപി വന്‍തോതില്‍ കള്ളപ്പണം ഒഴുക്കന്നുവെന്ന ആരോപണം നിലനില്‍ക്കേ കോടികളുമായി നേതാവ് പിടിയില്‍. രേഖകളില്ലാത്ത രണ്ടുകോടി രൂപ കാറില്‍ കടത്താന്‍ ശ്രമിച്ച ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ലോകേഷ് അമ്പേക്കല്ലു അടക്കം മൂന്ന് പേരാണ് പിടിയിലായത്. വെങ്കിടേഷ് പ്രസാദ്, ഗംഗാധര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവര്‍ക്കെതിരേബംഗളുരു കോട്ടണ്‍പേട്ട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചംരാജ്പേട്ടില്‍ എസ്എസ്ടി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലും പണം സ്വീകരിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താതതിനാലും ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ബിജെപിക്ക് വേണ്ടിയാണ് പണം കൊണ്ടുപോവുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പാര്‍ട്ടി പ്രധിനിധികള്‍ക്കും മത്സരാര്‍ഥികള്‍ക്കും പതിനായിരം രൂപയില്‍ കൂടുതല്‍ തുക ചെക്ക് വഴിയും ഓണ്‍ലൈനായും മാത്രമെ നല്‍കാന്‍ സാധിക്കുകയുളളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീമമായ തുക ഇടപാട് നടത്തരുതെന്നും കമ്മീഷന്‍ നിര്‍ദേശമുണ്ട്. വിഷയത്തില്‍ ആദായ നികുതി വകുപ്പും ഉള്‍പ്പെട്ടിരുന്നെങ്കിലും പണത്തിന് രേഖകളുണ്ട് എന്ന് പറഞ്ഞ് കേസ് എടുക്കാതെ ഒഴിവാക്കുകയായിരുന്നു. ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മന്ത്രി ബൈര ഗൗഡ ആരോപിച്ചു.

ഈ മാസം ആദ്യം തമിഴ്നാട്ടില്‍ ട്രെയിനില്‍ നാല് കോടി രൂപ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതികളായിരുന്നു. താംബരം സ്റ്റേഷനില്‍ വച്ചാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി.