കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നടന്‍ ടിനി ടോമിനെതിരേ കേസെടുക്കാന്‍ നിര്‍ബന്ധിതരായി പോലീസ്. തന്നെ തീവ്രവാദിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ പരാതിയിലാണ് കേസെടുത്തിയിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കടവന്ത്ര പോലീസ് ആണ് ടിനി ടോമിനെതിരേ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വര്‍ഗീയത പ്രചരിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.
|
അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് പോലീസ് റിപോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോടതി ഇടപെടുകയും കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പരാതിയില്‍ മതിയായ തെളിവുകളില്ലെന്നും കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതിയാണെന്നുമാണ് പോലീസ് റിപോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. തന്നെ വംശീയമായി അധിക്ഷേപിക്കാനും ദുഷ്പ്രചാരണം നടത്താനും ടിനി ടോം ശ്രമിച്ചതായും നീന കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ ഈ പരാമര്‍ശങ്ങള്‍ കേട്ട് തന്നോട് പറഞ്ഞിരുന്നതായും അന്‍സിബ മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. ജിഹാദി എന്നതുള്‍പ്പെടെയുള്ള വാക്കുകള്‍ വിളിച്ച് തന്നെ അധിക്ഷേപിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി. താന്‍ ചിലരെ മതംമാറ്റാന്‍ ശ്രമിച്ചെന്ന ഗുരുതര ആരോപണം ടിനി ഉന്നയിച്ചെന്നും അന്‍സിബയുടെ പരാതിയില്‍ പറയുന്നു.
പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി പോലീസ് നല്‍കിയ റിപോര്‍ട്ട് അപൂര്‍ണമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിയില്‍ ഗുരുതരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. അമ്മയുടെ ഭാരവാഹിയായ ടിനി ടോമിനെതിരേ അന്‍സിബ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെല്ലാം രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
ALSO READ: ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍





