ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയുടെ വധശിക്ഷ ശരിവെച്ച് മദ്രാസ് ഹൈക്കോടതി. ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് കൊലപാതകത്തേക്കാള്‍ നീചമായ കുറ്റകൃത്യമാണെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കടേഷും ജസ്റ്റിസ് കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
|
വീട്ടിനടുത്തുള്ള ആറിനും എട്ടിനുമിടയ്ക്ക് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് തിരുനല്‍വേലിയിലെ പ്രത്യേക പോക്സോ കോടതി മാര്‍ച്ച് ഒന്‍പതിനാണ് വധശിക്ഷ വിധിച്ചത്. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടികള്‍ വിവരം മാതാപിതാക്കളോടു പറഞ്ഞിരുന്നില്ല. ഒരു കുട്ടി മറ്റൊരു കുട്ടിയോട് സംസാരിക്കുന്നത് യാദൃച്ഛികമായി കേട്ടപ്പോഴാണ് രക്ഷിതാവ് വിവരമറിഞ്ഞതും പോലീസില്‍ കേസ് കൊടുത്തതും. വധശിക്ഷയ്ക്കെതിരേ പ്രതി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് വിധി.
ലൈംഗികാതിക്രമങ്ങള്‍ കുട്ടികളുടെ മനസ്സും ശരീരവും തകര്‍ക്കുമെന്നും അത് കൊലപാതകത്തേക്കാള്‍ ഹീനമാണെന്നും ഹൈക്കോടതി പറഞ്ഞു. അത്തരം കൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരല്ല. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ വിധിച്ച കീഴ്ക്കോടതി ഉത്തരവ് സാധുവാണ് -ഹൈക്കോടതി പറഞ്ഞു.
Madras High Court Upholds Death In Child Abuse Case





