കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പിഎ ബിജെപിയില്‍ ചേര്‍ന്നു. വി കെ മനോജ് ആണ് കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോയത്. കണ്ണൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി രഘുനാഥില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ( K Sudhakaran’s PA in BJP )
|
തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ സുധാകരന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് കാലുമാറിയത് പാര്‍ട്ടിക്ക് ക്ഷീണമായി. വേണ്ടി വന്നാല്‍ താന്‍ ബിജെപിയില്‍ പോകുമെന്നും ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്നുമൊക്കെയുള്ള സുധാകരന്റെ പ്രസ്താവനകള്‍ നേരത്തേ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പ്രസ്താവനകളും പിഎയുടെ ബിജെപിയിലേക്കുള്ള പോക്കും കൂട്ടിക്കെട്ടി പ്രചാരണം കൊഴുപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





