തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ സംഘപരിവാരമോ? ശബരിമലയില്‍ സംഭവിച്ചതു പോലുള്ള ഗൂഢാലോചന തൃശൂര്‍ പൂരം കലക്കാനും നടന്നുവോ? ഇക്കാര്യം വെളിച്ചത്തു കൊണ്ടു വരാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
|
സംഘപരിവാര നേതൃത്വത്തില്‍ നടന്ന പല ആക്രമണ പദ്ധതികള്‍ക്കും ആസൂത്രണം നടത്തി പരിചയമുള്ള വത്സന് തില്ലങ്കേരിയടക്കമുള്ളവരുടെ പൂര നഗരിയിലെ സാന്നിധ്യമാണ് സര്‍ക്കാറിനെ സംശയത്തിലാക്കിയത്. വത്സന് തില്ലങ്കേരി, ബി. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പൂരവുമായി ബന്ധപ്പെട്ട ദേവസ്വത്തിന്റെ യോഗത്തില്‍ പങ്കെടുത്തു എന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ( Why did Valsan Tillankeri attend the Thrissur Pooram Organizing Committee meeting? )
കണ്ണൂര്‍ സ്വദേശിയായ വത്സന് തില്ലങ്കേരി തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തത് എന്തിനാണെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങള്‍ക്ക് സമാനമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമം നടന്നതായും സര്‍ക്കാര്‍ സംശയിക്കുന്നു. പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ ബി.ജെ.പി നേതാവ് സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ശബരിമലയെ പരാമര്‍ശിച്ചിരുന്നു. നേരത്തെ ശബരിമല സംഘര്‍ഷത്തിന് പിന്നിലും വത്സന് തില്ലങ്കേരിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
തൃശൂര്‍ പൂരം ഒരു വിഭാഗത്തിന്റെ മാത്രം ആചാരമാക്കി മാറ്റാനും പൂരത്തെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനും ബിജെപി ശ്രമം നടത്തിയതായാണ് ആരോപണം. പൂരം അലങ്കോലമാക്കിയത് സംസ്ഥാന സര്‍ക്കാറാണെന്ന് വരുത്തിത്തീര്‍ത്ത് ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ഒരാഴ്ച്ചക്കകം സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





