29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
abdul raheem v muraleedharan

തിരുവനന്തപുരം: സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള കുരുക്കുകള്‍ ഇനിയും ബാക്കി. പൊതുജനങ്ങള്‍ സ്വരൂപിച്ച പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സൗദി ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനായി ലോകത്തെമ്പാടുമുള്ള മലയാളികള്‍ 34 കോടി രൂപ സ്വരൂപിച്ചിരുന്നു. ഈ പണം വിദേശകാര്യ മന്ത്രാലയം വഴി സൗദിയിലെ ഇന്ത്യന്‍ എംബസി അക്കൗണ്ടിലേക്ക് കൈമാറി ഇരയുടെ ബന്ധുക്കള്‍ക്ക് നല്‍കാനായിരുന്നു പദ്ധതി. ( Release of Abdur Rahim; Minister Muralidharan said that money paid by the public cannot be accepted in the government account )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, പൊതുജനങ്ങള്‍ സംഭാവന നല്‍കുന്ന പണം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അക്കൗണ്ടിലേക്ക് സ്വീകരിക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. വന്ന പണത്തിന്റെയും കൊടുത്ത പണത്തിന്റെയും കണക്കുകള്‍ സൂക്ഷിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന് കഴിയില്ല. എന്നാല്‍, സൗദിയിലെ പ്രവാസി സംഘടനകളുമായി ചര്‍ച്ച ചെയ്ത് സ്വീകാര്യമായ പരിഹാരത്തിലേക്ക് എത്തുമെന്നും വി മുരളീധരന്‍ പറഞ്ഞു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement