16
Apr 2024
Thu
16 Apr 2024 Thu
two children suffocated to death while playing inside car

മുംബൈ: നിര്‍ത്തിയിട്ട കാറില്‍ കയറി കളിച്ച രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ അന്റോപ് ഹില്ലിലാണ് സംഭവം. മുസ്‌കാന്‍ മുഹബത്ത് ഷെയ്ഖ്(5), സാജിദ് മുഹമ്മദ് ഷെയ്ഖ്(7)എന്നിവരാണ് മരിച്ചത്.(two children suffocated to death while playing inside car)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച വൈകീട്ട് വീടിനു പുറത്ത് കളിക്കുന്നതിനിടെയാണ് കുട്ടികള്‍ കാറില്‍ കയറിയത്. കളിക്കുന്നതിനിടെ കാര്‍ ലോക്കായിപ്പോവുകയും കുട്ടികള്‍ക്ക് പുറത്തിറങ്ങാനാവാതെ വരികയുമായിരുന്നുവെന്നാണ് നിഗമനം.

സന്ധ്യയായിട്ടും കുട്ടികളെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ തിരച്ചില്‍ നടത്തുകയും ഫലം കാണാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരച്ചില്‍ സംഘത്തിലുള്ളയാള്‍ കുട്ടികളെ കാറിനുള്ളില്‍ അനക്കമറ്റ നിലയില്‍ കാണുന്നത്. ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക