17
Apr 2024
Fri
17 Apr 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ന്യൂഡല്‍ഹി: കേരളമടക്കുള്ള സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ മലയാളമടക്കം വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വോട്ടഭ്യര്‍ത്ഥന. യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങിയവരോട് വോട്ട് രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. മലയാളം ഉള്‍പ്പടെ ഏഴ് ഭാഷകളിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം.

നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. ഉയര്‍ന്ന പോളിംഗ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. രാജ്യത്തെ യുവ വോട്ടര്‍മാരോടും വനിതാ വോട്ടര്‍മാരോടും വലിയ തോതില്‍ വോട്ടുചെയ്യാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ടാണ് നിങ്ങളുടെ ശബ്ദമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ മലയാളികളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം സംസ്ഥാനത്ത് വോട്ടിങ് പുരോഗമിക്കുകയാണ്. രാവിലെ മുതല്‍ നല്ല പോളിങ്ങാണ് എല്ലായിടത്തും രേഖപ്പെടുത്തുന്നത്. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 3.78 ശതമാനം പോളിങ് രേഖപ്പെടുത്തി.

മണ്ഡലം തിരിച്ചുള്ള കണക്ക്

1. തിരുവനന്തപുരം2.97

2. ആറ്റിങ്ങല്‍ 2.18

3. കൊല്ലം 1.69

4. പത്തനംതിട്ട3.05

5. മാവേലിക്കര 2.77

6. ആലപ്പുഴ 1.70

7. കോട്ടയം 3.25

8. ഇടുക്കി 2.22

9. എറണാകുളം2.11

10. ചാലക്കുടി 1.85

11. തൃശൂര്‍2.60

12. പാലക്കാട് 2.72

13. ആലത്തൂര്‍ 1.66

14. പൊന്നാനി 2.03

15. മലപ്പുറം 2.35

16. കോഴിക്കോട് 2.32

17. വയനാട് 2.83

18. വടകര 2.08

19. കണ്ണൂര്‍ 1.45

20. കാസര്‍ഗോഡ് 1.32

PM Modi Calls For Polling In Record Numbers

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക