18
Apr 2024
Sat
18 Apr 2024 Sat
praying with handcuff

വാഷിങ്ടണ്‍: പൊലീസ് കൈവിലങ്ങണിയിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ നമസ്‌കരിക്കുന്ന വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലാണു സംഭവം. ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്ത വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ( Praying in front of the police with handcuffs; Student’s video goes viral )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ ഗസ്സയില്‍ തുടരുന്ന ആക്രമണങ്ങളില്‍ യു.എസ് സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുകയാണ്. ഓസ്റ്റിനിലെ ടെക്സാസ് സര്‍വകലാശാല, ലോസ് ഏഞ്ചല്‍സിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാല, ജോര്‍ജിയയിലെ എമോറി സര്‍വകലാശാല, ബോസ്റ്റണിലെ എമേഴ്സണ്‍ കോളജ് എന്നിവിടങ്ങളിലെല്ലാം പ്രക്ഷോഭം പടരുകയാണ്. വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അറസ്റ്റും നടപടികളുമായാണ് യു.എസ് പൊലീസ് നേരിടുന്നത്.

അമേരിക്കയിലെ തന്നെ മുന്‍നിര സര്‍വകലാശാലകളിലൊന്നാണ് സതേണ്‍ കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്ന നരഹതയ്ക്കെതിരെ പ്രതിഷേധമാരംഭിച്ചത്. എന്നാല്‍, തുടക്കം മുതല്‍ ലോസ് ഏഞ്ചല്‍സ് പൊലീസും ഭീഷണിയുമായി രംഗത്തെത്തി. പ്രതിഷേധ റാലികള്‍ തടഞ്ഞ പൊലീസ് പിരിഞ്ഞുപോകാന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കാംപസില്‍ പ്രതിഷേധ ടെന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കം തടയുകയും ചെയ്തു. ഇതിനിടയിലാണ് അറസ്റ്റിലായ വിദ്യാര്‍ഥി പ്രാര്‍ത്ഥന നിര്‍വഹിച്ചത്. കൈ പിറകില്‍ കെട്ടിയ നിലയിലായിരുന്നു.

 

View this post on Instagram

 

A post shared by ANews (@anews)


സര്‍വകലാശാല കാംപസില്‍ കഴിഞ്ഞ ദിവസം നടന്ന ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ പങ്കെടുത്ത 93 വിദ്യാര്‍ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചതു വലിയ വാര്‍ത്തയായിരുന്നു. പൊലീസിന്റെയും സര്‍വകലാശാലാ അധികൃതരുടെയും എതിര്‍പ്പുകള്‍ക്കിടയിലും കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡി.സിയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന ഇസ്രായേല്‍ വിരുദ്ധ റാലിയില്‍ നൂറുകണക്കിനു വിദ്യാര്‍ഥികളാണു പങ്കെടുത്തത്.

ഓസ്റ്റിന്‍, ബോസ്റ്റണ്, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളിലെല്ലാം അറസ്റ്റുമായാണ് വിദ്യാര്‍ഥി പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്നത്. എന്നാല്‍, ഭീഷണികള്‍ മറികടന്നും ഹാര്‍വാഡ്, ബ്രൗണ്‍ സര്‍വകലാശാലകളിലെല്ലാം വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

കൊളംബിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും അധികൃതരും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളും സംഘര്‍ഷാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. കാംപസിലെ പ്രതിഷേധ കാംപുകള്‍ നീക്കം ചെയ്യാന്‍ പലതവണ മുന്നറിയിപ്പ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ അനങ്ങിയിട്ടില്ല.