20
Apr 2024
Sun
20 Apr 2024 Sun
hamas presence in gaza

ഗസാ സിറ്റി: ഗസ എന്ന കൊച്ചുതുരുത്തില്‍ 200ലേറെ ദിവസങ്ങള്‍ ബോംബ് വര്‍ഷിച്ചിട്ടും ഇസ്രായേല്‍ ലക്ഷ്യത്തിന്റെ നാലയലത്തു പോലും എത്തിയില്ലെന്ന് റിപോര്‍ട്ട്. ഗസയില്‍ ഹമാസിന്റെ സാന്നിധ്യം ഒക്ടോബര്‍ ഏഴിന് മുമ്പുള്ള അതേ നിലയില്‍ തുടരുകയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ തന്നെ സ്ഥിരീകരിക്കുന്നു.ഹമാസിനെ ഇല്ലാതാക്കുമെന്ന ഇസ്രായേല്‍ അവകാശവാദങ്ങള്‍ പൊളിഞ്ഞതായാണ് വ്യക്തമാവുന്നത്. (hamas-presence-in-gaza-remains-at-the-same-level-as-before-october-7 )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞയാഴ്ചയും ഗസയില്‍ നിന്ന് ഇസ്രായേലിന് നേരേ റോക്കറ്റാക്രമണം ഉണ്ടായി. ഇത് പ്രതിരോധ ശക്തികളുടെ സാന്നിധ്യം ഇപ്പോഴും ശക്തമാണെന്നതിന് തെളിവായി ഇസ്രായേലിലെ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ചയിലുടനീളം ഇസ്രായേലിന് നേരേ ഹമാസിന്റെ റോക്കറ്റുകള്‍ പറുന്നു. നിര്‍ ആം, അഷ്‌കെലോണ്‍, സെദ്‌റോത്ത്, ക്ഫാര്‍ സില്‍വര്‍, സികിം, മെഫാല്‍സിം എന്നിവിടങ്ങളിലെല്ലാം നിരന്തരം അപായ സൈറണുകള്‍ മുഴങ്ങി.

റോക്കറ്റുകള്‍ വിക്ഷേപിക്കുക മാത്രമല്ല, യുദ്ധമുന്നണിയിലുള്ള ഇസ്രായേലി സൈനികരെ ഹമാസ് ലക്ഷ്യമിടുകയും ചെയ്യുന്നു. കഴിഞ്ഞദിവസവും ഗസയില്‍ ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി ചാനല്‍ 13 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജനങ്ങളെ പൂര്‍ണമായും നീക്കിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്ന വടക്കന്‍ ഗസയില്‍ നിന്നാണ് റോക്കറ്റുകള്‍ വന്നത്. എന്നാല്‍, ജനങ്ങള്‍ വടക്കന്‍ ഗസയിലേക്ക് തിരിച്ചെത്തിയെന്നും ഹമാസിന്റെ സാന്നിധ്യം ഇവിടെ ഉണ്ടെന്നുമുള്ളതാണ് റോക്കറ്റ് ആക്രമണം സ്ഥിരീകരിക്കുന്നത്.

ഹമാസിനെ പൂര്‍ണമായും തുടച്ചു നീക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെത്യനാഹൂവിന്റെ പ്രഖ്യാപനം. എന്നാല്‍, യുദ്ധം ആരംഭിച്ച് 204 ദിവസം പിന്നിട്ടിട്ടും ഇസ്രായേലിന് ബന്ദികളെ മോചിപ്പിക്കാനോ ഹമാസിനെ ഇല്ലാതാക്കാനോ സാധിച്ചിട്ടില്ല. മാത്രമല്ല, ഹമാസ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചടികള്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.