ന്യൂഡല്‍ഹി: വോട്ടിങിന് ശേഷം വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്ട്രോങ് റൂമില്‍ സൂക്ഷിക്കണം. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പ്രോട്ടോക്കോളില്‍ പറയുന്നത്. സുപ്രിം കോടതി ഉത്തരവിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. ( election-commission-revises-protocol-for-symbol-loading-unit-of-evm-vvpat )
|
ഫല പ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് രേഖാ മൂലം അപേക്ഷ നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.





