29
May 2024
Sat
29 May 2024 Sat
Tihar jail death

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവുകാരന്‍ സഹ തടവുകാരനെ കുത്തിക്കൊന്നു. വെള്ളിയാഴ്ച്ച ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ജയില്‍ നമ്പര്‍ 3ല്‍ ആണ് സംഭവം. ( Tihar jail prisoner stabbed to death )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭക്ഷണത്തെ ചൊല്ലി തടവുകാരായ ദീപക് സോണി(29), അഫ്ഗാന്‍ പൗരനായ അബ്ദുല്‍ ബഷീര്‍ അഖുന്‍സാദ(44) എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ വിചിത്ര വീര്‍ പറഞ്ഞു. ബഹളത്തിിടെ അബ്ദുല്‍ ദീപകിനെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തുകയായിരുന്നു.

നെഞ്ചില്‍ കുത്തേറ്റ ദീപക് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയ ജയില്‍ ജീവനക്കാര്‍ അക്രമിയെ പിടികൂടി. ദീപകിനെ ഉടന്‍ ഡിഡിയു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പശ്ചിം വിഹാറില്‍ നടന്ന കൊലപാതകം, കവര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ടാണ് ദീപക് ജയിലിലായത്. ലജ്പത് നഗറില്‍ നടന്ന വധശ്രമക്കുറ്റമാണ് അബ്ദുലിന്റെ കേസ്.

അബ്ദുലിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം വീണ്ടും തിഹാര്‍ ജയിലിലേക്ക് മാറ്റും.