കാണ്ഡമാല്‍: വിവരക്കേടുകളും അബദ്ധങ്ങളും വിളിച്ചു പറഞ്ഞ് പലപ്പോഴും പരിഹാസ പാത്രമാവാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ വെല്ലുവിളിക്കുന്ന മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗമാണ് ട്രോളന്‍മാര്‍ക്ക് ചാകരയായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെ പേരും ജില്ലാ തലസ്ഥാനങ്ങളുടെ പേരും പേപ്പറില്‍ നോക്കാതെ പറയാന്‍ കഴിയുമോ എന്നായിരുന്നു മോദിയുടെ വെല്ലുവിളി. എന്നാല്‍, ഇന്ത്യയില്‍ ജില്ലകള്‍ക്ക് തലസ്ഥാനം ഇല്ല എന്ന കാര്യം ഓര്‍ക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ ആവേശ പ്രസംഗം. ( PM Modi’s challenge to Odisha CM Naveen Patnaik )
|
ഒഡീഷയിലെ കന്ധമാല്‍ ജില്ലയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ അമളി. ‘നവീന്‍ ബാബുവിനെ (നവീന്‍ പട്നായിക്കിനെ) വെല്ലുവിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം ഇത്രയും കാലം മുഖ്യമന്ത്രിയായിരുന്നല്ലോ?. ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേര് നവീന്‍ ബാബു പറയൂ. കടലാസില്‍ നോക്കാതെ പറയണം. സംസ്ഥാനത്തെ ജില്ലകളുടെ പേര് പറയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്ക് നിങ്ങളുടെ വേദന അറിയുമോ?’ എന്നായിരുന്നു പ്രസംഗം. ഇത് കേട്ട് സദസ്സിലിരിക്കുന്ന അണികള്‍ മുഴുവന്‍ വലിയ ആവേശത്തോടെ കയ്യടിക്കുന്നുമുണ്ട്.
‘ഇതുകൊണ്ടാണ് വിദ്യാഭ്യാസം പ്രധാനമാണ് എന്ന് പറയുന്നത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. മോദിയുടെ ജില്ലയുടെ കാപിറ്റല്‍ ഏതാണ് എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്.
‘മോദിയെ കളിയാക്കേണ്ട, മോദി ഉദ്ദേശിച്ചത് ജില്ലയുടെ പേരിലെ കാപിറ്റല്‍ ലെറ്റര്‍ അഥവാ ആദ്യാക്ഷരം ആണ്’ എന്നായിരുന്നു മറ്റൊരു രസികന്റെ ന്യായീകരണം. ‘ഒഡീഷയിലെ മുഴുവന്‍ ജില്ലകളുടെ കാപിറ്റലും പറയണ്ട, നിങ്ങളുടെ ലോക്സഭാ മണ്ഡലമായ വാരണാസി ജില്ലയുടെ കാപിറ്റല്‍ ഏതാണ് എന്ന് ലോകത്തോട് പറയുമോ’ എന്നായിരുന്നു മോദിയോട് മറ്റൊരാള്‍ ചോദിച്ചത്.
‘ജില്ലക്ക് കാപിറ്റല്‍ ഇല്ലെന്ന് മോദിക്ക് അറിയില്ല. ഇയാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി, പക്ഷേ വിവരം പ്രൈമറി സ്‌കൂള്‍ കുട്ടിയേക്കാള്‍ കുറവാണ്’, ‘നിരക്ഷരനായ പ്രധാനമന്ത്രി പ്രതിപക്ഷ നേതാവിനോട് ഒഡീഷയിലെ എല്ലാ ജില്ലകളുടെയും തലസ്ഥാനം പറയണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോള്‍ അന്ധഭക്തര്‍ ‘ഓരോ ജില്ലയുടെയും ആദ്യാക്ഷരം’ ആണ് ചോദിച്ചത് എന്ന് പറഞ്ഞ് അദ്ദേഹത്തെ ന്യായീകരിക്കും’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
This why basic education is necessary. PM Modi is asking CM Naveen Patnaik to tell the name of all districts and it’s capital. What an amazing challenge. And the BJP biased @otvnews had rectified it to district and their HQs. What a shame in the name of Journalism. https://t.co/f1PdqGoFMn
— surya kanta behera (@suryakanta1903) May 11, 2024





